മറഡോണയുടെ ആശുപത്രി വിട്ടു

- Advertisement -

അർജന്റീന ഇതിഹാസം താരം മറഡോണ ആശുപത്രി വിട്ടു. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഇനി ആശുപത്രി നിരീക്ഷണം വേണ്ട എന്നും ഡോക്ടർമാർ അറിയിച്ചു. രണ്ടു ദിവസം മുമ്പ് ആയിരുന്നു മറഡോണയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നത്. ആരോഗ്യ പ്രശ്നങ്ങളാൽ കഴിഞ്ഞ ആഴ്ച ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മറഡോണയ്ക്ക് മസ്തിഷ്കത്തിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനാൽ ആണ് ശസ്ത്രക്രിയ നടത്തിയത്. മറഡോണ തന്റെ ജീവിതത്തിലെ ഒരു വലിയ വെല്ലുവിളിയെ ആണ് തരണം ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അർജന്റീനൻ തലസ്ഥാനമായ ബുനോസൈരിസിലെ തന്റെ വീട്ടിൽ ആണ് മറഡോണ ഇപ്പോൾ ഉള്ളത്‌. അർജന്റീനൻ ക്ലബായ‌ ജിമ്നാസിയയെ ആണ് ഇപ്പോൾ മറഡോണ പരിശീലിപ്പിക്കുന്നത്.

Advertisement