ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ജർമ്മനി

Waldschmidt Cropped Waldschmidt Cropped Urocwo9j4x201rn8p8qtsfmks
- Advertisement -

ചെക്ക് റിപ്പബ്ലിക്- ജർമ്മനി പോരാട്ടത്തിൽ ജർമ്മനിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജർമ്മനിയുടെ വിജയം. ജർമ്മനിക്ക് വേണ്ടി ബെൻഫികയുടെ ജിയാൻ -ലൂക്ക വാൾഡ്സ്ഷ്മിഡ് ഗോളടിച്ചു. ലോകകപ്പിലെ നാണംകെട്ട പരാജയഭാരത്തിൽ നിന്നും പൂർണമായും കരകേറാത്ത ജർമ്മൻ ടീമിനും പരിശീലകൻ ജോവാക്കിം ലോവിനും ഈ ജയം ആശ്വാസമാകും.

ദേശീയ ടീമിനായി അഞ്ചാം മത്സരം കളിച്ച വാൾഡ്സ്ഷ്മിഡിന്റെ രണ്ടാം ഗോളാണ് ഇന്നതേത്ത്. 2020ലെ രണ്ടാം ജയമാണ് ജർമ്മനി നേടിയത്. ലീഡ്സ് യുണൈറ്റഡിന്റെ പ്രതിരോധ താരം റോബിൻ കോഹിന്റെ മികച്ച പ്രകടനമായിരുന്നു മത്സരത്തിൽ ജർമ്മനിക്ക് തുണയായത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ഏഴ് ഗോളുകൾ വഴങ്ങിയ ജർമ്മനിക്ക് ഇന്നത്തെ യുവനിരയുടെ പ്രകടനവും ക്ലീൻ ഷീറ്റും ആശ്വാസകരമാണ്. ഇനി നേഷൻസ് ലീഗിൽ ഉക്രൈനാണ് ജർമ്മനിയുടെ എതിരാളികൾ.

Advertisement