“ചിലപ്പോൾ അടുത്ത വർഷം വിരമിക്കാം, അല്ലെങ്കിൽ നാൽപ്പത്ത് ഒന്ന് വരെ കളിക്കാം” – റൊണാൾഡോ

Newsroom

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ താൻ വിരമിക്കുന്നതിനെ കുറിച്ച് വ്യക്തമായ തീരുമാനത്തിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞു. ചിലപ്പോൾ തന്റെ കരിയർ താൻ അടുത്ത വർഷത്തോടെ നിർത്തിയേക്കാം ചിലപ്പോൾ 41 വയസ്സുവരെ കളിച്ചെന്നും വരാം. റൊണാൾഡോ വിരമിക്കലിനെ കുറിച്ച് പറഞ്ഞു‌. താൻ എപ്പോഴും ഇപ്പോൾ ഉള്ള നിമിഷത്തെ ആസ്വദിക്കുന്ന ആളാണ്. കളി നിർത്തുന്നതിനെ കുറിച്ച് ആലോചിച്ച് വേവലാതി ഇല്ല എന്നും റൊണാൾഡോ പറഞ്ഞു.

താൻ തനിക്ക് കിട്ടിയ കഴിവ് ആസ്വദിക്കുകയാണെന്നും റൊണാൾഡോ പറഞ്ഞു‌. ഫുട്ബോളിൽ തന്റെ അത്ര റെക്കോർഡുകൾ ഉള്ള താരങ്ങൾ ആരെങ്കിലും ഉണ്ടോ എന്നും അങ്ങനെ ഉണ്ടാവില്ല എന്നും റൊണാൾഡോ പറഞ്ഞു‌. യുവന്റസിനൊപ്പം പരിശീലനത്തിൽ ഉള്ള റൊണാൾഡോ ഈ വരുന്ന സീസണിൽ കിരീടങ്ങൾ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.