റൊണാൾഡോ എങ്ങോട്ടുമില്ല, യുവന്റസിൽ തന്നെ തുടരും

20210411 210650
Credit: Twitter

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് താരത്തിന്റെ ഏജന്റായ മെൻഡസ് യുവന്റസിനെ അറിയിച്ചു. ക്ലബ് വിടാൻ താല്പര്യമില്ല എന്ന് അറിയിച്ച താരം ഒരു വർഷർത്തേക്ക് കൂടെ യുവന്റസിൽ കരാർ നീട്ടാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. യുവന്റസിലെ റൊണാൾഡോയുടെ കരാർ 2022 ജൂണിൽ അവസാനിക്കാൻ ഇരിക്കുകയാണ്.

പി‌എസ്‌ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയെ സ്വന്തമാക്കാൻ നേരത്തെ താൽപര്യം പ്രകടിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വേതനം ഇരു ക്ലബുകൾക്കും താങ്ങാൻ ആവാത്തതാണ്. നിലവിൽ 31 മില്യൺ ഡോളർ ആണ് റൊണാൾഡോ യുവന്റസിൽ വേതനമായി വാങ്ങുന്നത്.

പ്രീ സീസൺ പരിശീലനത്തിൽ ചേരാനായി ജൂലൈ 25ന് യുവന്റസ് ക്യാമ്പിലേക്ക് റൊണാൾഡോ മടങ്ങും.