ജസ്റ്റിൻ ക്ലുയിവേർട് ഇനി ഫ്രാൻസിൽ

Images

ഇതിഹാസ താരം പാട്രിക് ക്ലുയിവേർടിന്റെ മകനായ ജസ്റ്റിൻ ക്ലുയിവേർട് ഇനി ഈ സീസണിൽ ഫ്രാൻസിൽ കളിക്കും. റോമയുടെ താരമായ ക്ലുയിവേർടിനെ ലോൺ അടിസ്ഥാനത്തിൽ ഫ്രഞ്ച് ലീഗ് ക്ലബായ നീസ് ആകും സ്വന്തമാക്കുക. ഒരു വർഷം നീളുന്ന ലോൺ കരാറിൽ ആകും താരം ക്ലബ് വിടുന്നത്. ലോൺ കരാറിന് അവസാനം നീസിന് വേണമെങ്കിൽ താരത്തെ സ്വന്തമാക്കാനും വ്യവസ്ഥ ഉണ്ട്.

22കാരനായ ഡച്ച് താരം കഴിഞ്ഞ സീസണിൽ ജർമ്മൻ ക്ലബായ ലൈപ്സിഗിലും ലോണിൽ കളിച്ചിരുന്നു. എന്നാൽ അവിടെ കാര്യമായി തിളങ്ങാൻ ക്ലുയിവേർടിനയിരുന്നില്ല. അയാക്സിലൂടെ വളർന്നു വന്ന താരത്തിന് റോമയിൽ എത്തിയതു മുതൽ കഷ്ടകാലമാണ്.