പെരുവള്ളൂരിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ആദ്യ കിരീടം

- Advertisement -

പെരുവള്ളൂർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് കിരീടം. തങ്ങളുടെ ഈ സീസണിലെ ആദ്യ കിരീടമാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഇന്നലെ പെരുവള്ളൂരിൽ ഉയർത്തിയത്. ഫൈനലിൽ സ്കൈബ്ലൂ എടപ്പാക്കിനെ തോൽപ്പിച്ച് ആയിരുന്നു കിരീടം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റോയൽ ട്രാവൽസ് കോഴിക്കോട് സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ജയം.

സെമി പോരാട്ടത്തിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ചായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിലേക്ക് കടന്നത്. റോയൽ ട്രാവൽസ് കോഴിക്കോടിന്റെ സീസണിലെ നാലാം ഫൈനലായിരുന്നു ഇത്. ഇതിനു മുമ്പ് നടന്ന മൂന്നു ഫൈനലുകളും നിരാശ മാത്രമായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ സമ്പാദ്യം. അവസാനം ആണെങ്കിലും ഒരു കപ്പ് അടിക്കാൻ കഴിഞ്ഞത് റോയൽ ട്രാവൽസ് കോഴിക്കോടിനും ആരാധകർക്കും ആശ്വാസമാകും.

Advertisement