റൊണാൾഡോക്ക് പരിക്ക്, പോർച്ചുഗലിനായി കളിക്കുന്നത് സംശയം

Newsroom

യുവന്റസിന് ഇന്ന് ഒരു മോശം രാത്രിയാണ്. ലാസിയോക്ക് എതിരായ മത്സരത്തിൽ അവസാന നിമിഷം വിജയം കൈവിട്ടത് മാത്രമല്ല അവരെ അലട്ടുന്നത്. അവരുടെ പ്രധാന താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് പരിക്കേൽക്കുകയും ചെയ്തു. റൊണാൾഡോയുടെ ആങ്കിളിനാണ് മത്സരത്തിനിടയിൽ പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ സബ്സ്റ്റിട്യൂട്ട് ചെയ്തിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പരിക്ക് സാരമുള്ളതാണോ എന്ന് മനസ്സിലാകു.

എന്തായാലും വരുന്ന ആഴ്ച മുതൽ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റൊണാൾഡോ വിട്ടു നിന്നേക്കും. അൻഡോറ, ഫ്രാൻസ്, ക്രൊയേഷ്യ എന്നിവർക്ക് എതിരെ ആണ് ഈ മാസം പോർച്ചുഗൽ കളിക്കേണ്ടത്. പോർച്ചുഗലിന്റെ അവസാന മത്സരം കൊറോണ കാരണവും റൊണാൾഡോക്ക് നഷ്ടമായിരുന്നു.