പെനാൾട്ടി അടിച്ചും നഷ്ടപ്പെടുത്തിയും വാർഡി, ലെസ്റ്റർ സിറ്റി ഒന്നാമത്

20201108 215518
- Advertisement -

പ്രീമിയർ ലീഗിലെ ആദ്യ സ്ഥാനം മാറിമറിയുകയാണ്. ഇന്ന് വോൾവ്സിനെ പരാജയപ്പെടുത്തിയതോടെ ലെസ്റ്റർ സിറ്റി ലീഗിൽ ഒന്നാമത് എത്തി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ വാർഡിയുടെ ഒരു പെനാൾട്ടി ഗോളിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് ലെസ്റ്റർ വിജയിച്ചത്. മത്സരത്തിന്റെ 15ആം മിനുട്ടിൽ ആയിരുന്നു വാർഡി പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. വാർഡി ഈ സീസണിൽ നേടുന്ന എട്ടാം ഗോളും അഞ്ചാം പെനാൾട്ടിയുമാണ് ഇത്.

ആദ്യ പകുതിയിൽ തന്നെ ലീഡ് ഇരട്ടിയാക്കാൻ വാർഡിക്ക് അവസരം ലഭിച്ചു. പക്ഷെ വാർഡി 33ആം മിനുട്ടിൽ എടുത്ത രണ്ടാം പെനാൾട്ടി ലക്ഷ്യം കണ്ടില്ല. ഈ വിജയം ലെസ്റ്ററിനെ 18 പോയിന്റിൽ എത്തിച്ചു. 16 പോയിന്റുള്ള ലിവർപൂൾ ഇന്ന് സിറ്റിയെ തോൽപ്പിച്ചില്ല എങ്കിൽ ലെസ്റ്ററിന് ഇന്റർ നാഷണൽ ബ്രേക്ക് കഴിയും വരെ ലീഗിൽ ഒന്നാമത് തുടരാം.

Advertisement