റൊണാൾഡോയ്ക്കും പ്യാനിചിനും ഗോൾ, യുവന്റസ് ഒന്നാമത് തുടരുന്നു

സീരി എയിലെ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് ലീഗിൽ ഒന്നാമത് തന്നെ തുടരും. ഇന്ന് സീരി എയിൽ ബൊളോഗ്നയ്ക്ക് എതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസ് വിജയം. ഈ സീസണിൽ യുവന്റസ് ഇത് ആറാം മത്സരമാണ് ഒരു ഗോളിന്റെ മാത്രം മാർജിനിൽ ജയിക്കുന്നത്‌. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അത്ര മികച്ച പ്രകടനമല്ലായിരുന്നു സാരിയുടെ ടീം നടത്തിയത്.

കളിയുടെ 19ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് യുവന്റസിന്റെ ആദ്യ ഗോൾ നേടിയത്. എന്നാൽ അതിന് ഏഴു മിനുട്ടുകൾക്കകം മറുപടി കൊടുക്കാൻ ബൊളോഗ്നയ്ക്കായി. ഡനിലോ ആയിരുന്നു ബൊളോഗ്നയുടെ ഗോൾ നേടിയത്. കളിയുടെ രണ്ടാം പകുതിയിൽ ഒരു പ്യാനിച് ഗോൾ വേണ്ടി വന്നു യുവന്റസിന് വിജയിക്കാൻ. ഈ വിജയത്തോടെ 8 മത്സരത്തിൽ 22 പോയന്റുമായി യുവന്റസ് ലീഗിൽ ഒന്നാമത് തുടരുകയാണ്.

Previous articleകിരീട പോരാട്ടത്തിൽ പിന്നോട്ടില്ല, സിറ്റിക്ക് അനായാസ ജയം
Next articleറയൽ മാഡ്രിഡിനെ അട്ടിമറിച്ച് മയ്യോർക്ക