കിരീട പോരാട്ടത്തിൽ പിന്നോട്ടില്ല, സിറ്റിക്ക് അനായാസ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ക്രിസ്റ്റൽ പാലസിനെതിരെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ഗാർഡിയോളയുടെ ടീം ജയിച്ചു കയറിയത്. അവസാന കളിയിൽ വോൾവ്സിനോട് തോറ്റ സിറ്റിയുടെ മികച്ച തിരിച്ചു വരവായി ഈ മത്സരം.

ഒട്ടമെന്റിയെ ബെഞ്ചിൽ ഇരുത്തി ഫെർണാണ്ടിഞ്ഞോയെ പ്രതിരോധ ചുമതല ഏൽപിച്ചാണു പെപ്പ് ഇന്ന് സിറ്റിയെ ഇറക്കിയത്. ആദ്യ പകുതിയിൽ ഏറെ നേരം സിറ്റി ആക്രമണത്തെ ചെറുക്കാൻ സാധിച്ചു എന്നതിനപ്പുറം മത്സരത്തിൽ പാലസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. പക്ഷെ 39 ആം മിനുട്ടിൽ ഗബ്രിയേൽ ജിസൂസും, 41 ആം മിനുട്ടിൽ ഡേവിഡ് സിൽവയും നേടിയ ഗോളുകൾക്ക് മറുപടി നൽകാൻ പാലസിനായില്ല.

ജയത്തോടെ 19 പോയിന്റുള്ള സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി.