“ബാഴ്സലോണയിൽ തനിക്ക് സന്തോഷമില്ല, തന്നെ കളിപ്പിക്കാത്തത് അംഗീകരിക്കാൻ ആവില്ല”

20201208 114549
- Advertisement -

യുവന്റസ് വിട്ട് ബാഴ്സലോണയിൽ എത്തിയ പ്യാനിച് താൻ ബാഴ്സലോണയിൽ ഒട്ടും സന്തോഷവാനല്ല എന്ന് പറഞ്ഞു. ബാഴ്സലോണയിൽ അധികം അവസരം കിട്ടാത്തത് ആണ് പ്യാനിചിനെ അസ്വസ്ഥനാക്കുന്നത്. എന്തു കൊണ്ടാണ് തന്നെ കളിപ്പിക്കാത്തത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് പ്യാനിച് പറഞ്ഞു. തനിക്ക് ബാഴ്സലോണക്ക് ഒരുപാട് സംഭാവനകൾ ചെയ്യാൻ ആകും എന്നും പ്യാനിച് പറഞ്ഞു.

കോച്ച് തന്നെ കളിപ്പിച്ചപ്പോൾ ഒക്കെ നന്നായി കളിക്കാൻ തനിക്ക് ആയിട്ടുണ്ട്. കളിക്കാൻ വേണ്ടി ഇനിയും എന്താണ് താൻ ചെയ്യേണ്ടത് എന്ന് അറിയില്ല എന്നും പ്യാനിച് പറയുന്നു. തന്റെ കരിയറിൽ കളിക്കാതിരിക്കുക എന്നൊരു അവസ്ഥ തനിക്ക് ഉണ്ടായിട്ടില്ല. അങ്ങനെ ഒരു അവസ്ഥ തനിക്ക് അംഗീകരിക്കാൻ ആകില്ല എന്നും പ്യാനിച് പറഞ്ഞു.

Advertisement