റൊണാൾഡോ ഗോളടിച്ചു, പക്ഷെ യുവന്റസിന് സമനില മാത്രം

സീരി എ യിൽ യുവന്റസിന് സ്വന്തം മൈതാനത്ത് സമനില മാത്രം. സസുവോളോയാണ് അവരെ 2-2 ന്റെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ തവണ ലീഡ് എടുത്തെങ്കിലും വിലപ്പെട്ട 3 പോയിന്റ് നേടാൻ അവർക്കായില്ല. ഇതോടെ ഇന്റർ ജയിച്ചാൽ അവർക്ക് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താൻ അവർക്കാകും.

കളിയുടെ ഇരുപതാം മിനുട്ടിൽ ബനൂച്ചിയുടെ ഗോളിൽ യുവന്റസ് ലീഡ് നേടിയെങ്കിലും അത് ഏറെ നേരം നില നിന്നില്ല. 22 ആം മിനുട്ടിൽ മികച്ചൊരു നീക്കത്തിലൂടെ ബോഗ സസുവോളോയെ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ 47 ആം മിനുട്ടിൽ യുവന്റസിനെ ഞെട്ടിച്ച് സസുവോളോ ലീഡ് എടുത്തു. ഫ്രാൻസ്സ്കോ ആണ് ഗോൾ നേടിയത്. പിന്നീടും കാര്യമായ പുരോഗതി ഇല്ലാതെ വന്നതോടെ സാരി ദിബാല, മറ്റ്യുഡി എന്നിവരെ കളത്തിൽ ഇറക്കി. 68 ആം മിനുട്ടിൽ ദിബാലയെ വീഴ്ത്തിയതിന് യുവേക്ക് പെനാൽട്ടി, കിക്കെടുത്ത റൊണാൾഡോ പിഴവില്ലാതെ പന്ത് വലയിലാക്കി ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ചു.

Previous articleസഹൽ ആദ്യ ഇലവനിൽ എത്തി, മാറ്റങ്ങളോടെ കേരള ബ്ലാസ്റ്റേഴ്സ് ഗോവയ്ക്ക് എതിരെ
Next article61 സെക്കന്റിൽ ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ഗോവക്കെതിരെ ആദ്യ പകുതി സമനിലയിൽ