61 സെക്കന്റിൽ ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ഗോവക്കെതിരെ ആദ്യ പകുതി സമനിലയിൽ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിനെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്- എഫ്സി ഗോവ മത്സരം. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിലാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സിഡോഞ്ചയും ഗോവയ്ക്ക് വേണ്ടി ഫാളുമാണ് ഗോളടിച്ചത്.

കൊച്ചിയെ മഞ്ഞക്കടലാക്കി ആരാധകർ കാത്തിരുന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നൽകിയത് മികച്ച തുടക്കം. കളീയുടെ 61 സെക്കന്റിൽ സെർജിയോ സിഡോഞ്ചയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. പിന്നീട് തുടർച്ചയായി അക്രമിച്ച് കളിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. എങ്കിലും ഗോവയുടെ അക്രമണനിരയും വെറുതേ ഇരുന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ഒഗ്ബചെക്ക് ലീഡുയർത്താൻ ഒരു സുവർണാവസരം ലഭിച്ചിരുന്നു. കളിയുടെ ആദ്യ പകുതി അവസാനിക്കാനിരിക്കെ ഫാളിലൂടെ എഫ്സി ഗോവ സമനില പിടിച്ചു. ദ്രോവറോവിന്റെ പിഴവ് മഞ്ഞക്കാർഡിലേക്കും ഗോളിന് വഴിയൊരുക്കിയ ഫ്രീ കിക്കിലേക്കും നയിച്ചു. ജാക്കിചന്ദ് സിങാണ് ഗോളിന് വഴിയൊരുക്കിയത്. ജാക്കിചന്ദിന്റെ ഫ്രീകിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകർത്ത് ഫാൾ ഗോളാക്കി മാറ്റി.

Advertisement