സിസോക്കോ ഇനി സ്പർസിലില്ല, വാട്ട്ഫോർഡുമായി കരാർ ഒപ്പിട്ടു

20210827 222421

സ്പർസിന്റെ ഫ്രഞ്ച് മധ്യനിര താരം മൂസ സിസോക്കോ ക്ലബ്ബ് വിട്ടു. താരം പ്രീമിയർ ലീഗ് ക്ലബ്ബായ വാട്ട്ഫോഡിൽ ചേർന്ന വിവരം സ്പർസ് പ്രഖ്യാപിച്ചു. 2016 ൽ ന്യൂകാസിലിൽ നിന്നാണ് താരം സ്പർസിൽ എത്തിയത്. ക്ലബ്ബിനായി ഇതുവരെ 202 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

സിസോകോയിലൂടെ അനുഭവസമ്പത്തുള്ള മിഡ്ഫീൽഡ് താരത്തെയാണ് വാട്ട്ഫോഡിന് ലഭിക്കുന്നത്. ഫ്രാൻസിനായി 70 മത്സരങ്ങൾ കളിച്ച താരം 259 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞായാറാഴ്ച സ്പർസിന് എതിരെ തന്നെയുള്ള കളിക്ക് സിസോകോക്ക് വാട്ട്ഫോഡിനായി കളിക്കാനാകും.

Previous articleഅർജന്റീനൻ സ്ട്രൈക്കർ മഞ്ഞപ്പടക്ക് ഒപ്പം, കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം വന്നു
Next article“ആഗ്രഹിച്ചത് എല്ലാം നേടാൻ ആയില്ല, എങ്കിലും യുവന്റസിലെ കാലഘട്ടം മനോഹരമായിരുന്നു” യാത്ര പറഞ്ഞ് റൊണാൾഡോ