റൊണാൾഡോ വിളിച്ചു, ഡി ലിറ്റ് വന്നു!

- Advertisement -

യുവേഫ നാഷൺസ് ലീഗ് ഫൈനലിനിടെ ഡച്ച് യുവ ഡിഫൻഡർ ഡി ലിറ്റിനെ റൊണാൾഡോ യുവന്റസിലേക്ക് ക്ഷണിച്ചപ്പോൾ പകരും റൊണാൾഡോയെ പരിഹസിച്ചിരുന്നു. ബാഴ്സലോണയിലേക്ക് ആയിരിക്കും ഡി ലിറ്റ് പോവുക എന്ന് എല്ലാവരും കരുതിയ സമയമായിരുന്നു ഇത്. പക്ഷെ റൊണാൾഡോയുടെ ആ ക്ഷണം സ്വീകരിച്ച് ഇപ്പോൾ യുവന്റസിൽ തന്നെ എത്തിയിരിക്കുകയാണ് ഡി ലിറ്റ്.

യുവേഫ നാഷൺസ് കപ്പ് ഫൈനലിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഡി ലിറ്റിനോട് യുവന്റസിലേക്ക് വരുമോ എന്ന് ചോദിച്ചതായി ഡി ലിറ്റ് തന്നെ ആയിരുന്നു വ്യക്തമാക്കിയത്. അന്ന് ഫൈനൽ വിജയിച്ച് പോർച്ചുഗൽ കപ്പ് ഉയർത്തിയ സമയത്തായിരുന്നു ചോദ്യം. തന്നോട് റൊണാൾഡോ ടൂറിനിലേക്ക് വരുന്നോ എന്ന് ചോദിച്ചു. ആദ്യം തനിക്ക് മനസ്സിലായില്ല എന്നും പിന്നീട് മനസ്സിലായി എങ്കിലും താൻ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ എന്നും ഉത്തരമൊന്നും പറഞ്ഞില്ല എന്നും ആയിരുന്നു അന്ന് ഡിലിറ്റ് മാധ്യമങ്ങളോട് പറഞ്ഞത്.

ബാഴ്സലോണയിലേക്ക് പോകാൻ തന്നെ ആയിരുന്നു ആദ്യം ഡി ലിറ്റ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ബാഴ്സയിൽ സ്ഥിരം അവസരം ലഭിക്കുമെന്ന് ഉറപ്പില്ലാത്തത് ആണ് ഡി ലിറ്റിനെ ബാഴ്സയിൽ നിന്ന് അകറ്റി യുവന്റസിൽ എത്തിച്ചത്. റൊണാൾഡോയുടെ അന്നത്തെ ക്ഷണവും ഡിലിറ്റിനെ സ്വാധീനിച്ചിരിക്കാം എന്നാണ് ഫുട്ബോൾ ലോകം വിശ്വസിക്കുന്നത്.

Advertisement