തേർഡ് കിറ്റിറക്കി വെസ്റ്റ് ഹാം

- Advertisement -

2019-20 സീസണിനായുള്ള തേർഡ് കിറ്റ് പ്രീമിയർ ലീഗ് ടീമായ വെസ്റ്റ് ഹാം യുണൈറ്റഡ് പുറത്തിറക്കി. വെസ്റ്റ് ഹാമിന്റെ 1980ലെ ഐതിഹാസികമായ എഫ് എ കപ്പിന്റെ ഓർമ്മപ്പെടുത്തലുകളുമായാണ് ഈ കിറ്റും ആരാധകരുടെ മുന്നിലെത്തുന്നത്. ജേഴ്സിയുടെ പിറകിലായി 1980 യിലെ ക്രെസ്റ്റ് ആവരണം ചെയ്യപ്പെട്ടിട്ടുണ്ട്.

പിങ്ക് സ്ട്രിപ്പ് നെക്കിലും ഷോൾഡറിലും വരുന്ന രീതിയിലാണ് കിറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്. മൂന്ന് കിറ്റുകളും വിപണിയിൽ എത്തിക്കുന്നത് ഉംബ്രോയാണ്. വെസ്റ്റ് ഹാം സ്റ്റോറുകളിൽ കിറ്റ് ലഭ്യമാകും. ഇന്ന് പ്രീമിയർ ലീഗ് ഏഷ്യകപ്പിന്റെ സെമിയിൽ മാഞ്ചെസ്റ്റർ സിറ്റിക്കെതിരെ ഹാമ്മേഴ്സ് നിര ഇറങ്ങുന്നത് ഈ കിറ്റുമായിട്ടാവും.

Advertisement