റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ, വൻ വിജയവുമായി യുവന്റസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ ഗോളടി തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി. ഇന്നലെ ഉഡിനെസെയെ നേരിട്ട യുവന്റസ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. കളി തുടങ്ങി 10ആം മിനുട്ടിൽ തന്നെ ഉഡിനെസെ ഒരു ഗോൾ നേടി യുവന്റസിനെ ഞെട്ടിച്ചു. പക്ഷെ വാർ ഹാൻഡ് ബോൾ കാരണം ആ ഗോൾ നിഷേധിച്ചത് യുവന്റസിന് ആശ്വാസമായി.

യുവന്റസ് എതിരില്ലാത്ത 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 31ആം മിനുട്ടിൽ റൊണാൾഡോ ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്. വലതു വിങ്ങിലൂടെ കുതിച്ച് ഒരു മനോഹര ഷോട്ടിലൂടെ റൊണാൾഡോ വല കണ്ടെത്തുക ആയിരുന്നു. . രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുക്കിയ അവസരത്തിൽ നിന്ന് കിയേസ യുവന്റസിന്റെ രണ്ടാം ഗോൾ നേടി.

70ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോയുടെ രണ്ടാമത്തെ ഗോൾ. ബെന്റകുർ ഒരുക്കിയ അവസരത്തിൽ നിന്ന് ആയിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. ഈ ഗോളോടെ റൊണാൾഡോ ലീഗിൽ 14 ഗോളുകളിൽ എത്തി. ഡിബാല ആണ് യുവന്റസിന്റെ നാലാം ഗോൾ നേടിയത്. ഈ വിജയത്തോടെ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് യുവന്റസ് നിൽക്കുന്നത്.