ഏക ഗോളിൽ ഹുയെസ്കയെ മറികടന്ന് ബാഴ്സലോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ബാഴ്സലോണക്ക് ഒരു വിജയം കൂടെ. അത്ര തൃപ്തി നൽകുന്ന വിജയം അല്ലായെങ്കിലും ലീഗ് ടേബിളിൽ മുന്നോട്ട് പോകാൻ ഈ വിജയം ബാഴ്സലോണയെ സഹായിക്കും. ലീഗിലെ അവസാന സ്ഥാനക്കാരായ ഹുയെസ്കയെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം. ആദ്യ പകുതിയിൽ ആണ് ആ ഗോൾ പിറന്നത്.

തന്റെ അഞ്ഞൂറാം ലീഗ് മത്സരത്തിന് ഇറങ്ങിയ ലയണൽ മെസ്സി ആണ് ബാഴ്സലോണയുടെ ഗോൾ ഒരുക്കിയത്‌. മെസ്സിയുടെ മനോഹര ക്രോസിൽ നിന്ന് ഡി യോങ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ഈ ഗോളിന് ശേഷം രണ്ടാമതൊരു ഗോൾ നേടാൻ ബാഴ്സലോണക്ക് കളിയിൽ ഉടനീളം ശ്രമിച്ചിട്ടും ആയില്ല. ഈ വിജയത്തോടെ 16 മത്സരങ്ങളിൽ 28 പോയിന്റുനായി ലീഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ് ബാഴ്സലോണ.