രണ്ട് അസിസ്റ്റും ഒരു ഗോളും, റൊണാൾഡോ മികവിൽ യുവന്റസിന് വൻ വിജയം

- Advertisement -

സീരി എയിൽ യുവന്റസിന് വൻ വിജയം. കുഞ്ഞന്മാരായ ലീചെയെ നേരിട്ട യുവന്റസ് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ലൂസിയോണി ചുവപ്പ് കാർഡ് വാങ്ങി പുറത്തായതാണ് ലീചെയുടെ പ്രതിരോധങ്ങളെ തകർത്തത്. നാലു ഗോളുകളിൽ മൂന്നിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കുണ്ട്‌. രണ്ടാം പകുതിയിൽ ഡിബാലയിലൂടെ ആയിരുന്നു യുവന്റസിന്റെ ആദ്യ ഗോൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്ത് നിന്നാണ് ഡിബാല സുന്ദരമായ ഗോൾ നേടിയത്. 62ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു റൊണാൾഡോയുടെ ഗോൾ. പെനാൾട്ടി നേടിയതും റൊണാൾഡോ തന്നെയാണ്. 83ആം മിനുട്ടിൽ ഹിഗ്വയിന്റെ ഗോൾ ഒരുക്കിയതും റൊണാൾഡോ തന്നെ. ഡിലിറ്റാണ് യുവന്റസിന്റെ നാലാം ഗോൾ നേടിയത്.

ഈ വിജയത്തോടെ യുവന്റസിന് ലീഗിൽ ഒന്നാം സ്ഥാനത്ത് ഏഴു പോയന്റിന്റെ ലീഡായി. 28 മത്സരങ്ങളിൽ നിന്ന് 69 പോയന്റാണ് യുവന്റസിന് ഉള്ളത്.

Advertisement