തുടർച്ചയായ ഒമ്പതാം മത്സരത്തിലും റൊണാൾഡോയ്ക്ക് ഗോൾ തിളക്കം!!

- Advertisement -

യുവന്റസിന് സീരി എയിൽ ഒരു തകർപ്പൻ വിജയം തന്നെ ഇന്ന് സ്വന്തമാക്കാൻ ആയി. ഇന്ന് ലീഗിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് ഫിയൊറെന്റിനയെ നേരിട്ട യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. ഇന്നും യുവന്റസിന്റെ തരമായി മാറിയത്. തുടർച്ചയായി ഒമ്പതാം ലീഗ് മത്സരത്തിലാണ് ഇന്ന് റൊണാൾഡോ ഗോൾ കണ്ടെത്തിയത്.

റൊണാൾഡോയുടെ രണ്ട് ഗോളുകളും വന്നത് പെനാൾട്ടിയിൽ നിന്നായിരുന്നു. ഗോൾ കീപ്പർക്ക് ഒരു അവസരവും കൊടുക്കാതെ രണ്ട് കിക്കുകളും ലക്ഷ്യത്തിൽ എത്തിക്കാൻ റൊണാൾഡോയ്ക്ക് ആയി. സീസണിൽ യുവന്റസിനായി 19 ഗോളുകൾ ഇതുവരെ റൊണാൾഡോ നേടിക്കഴിഞ്ഞു. കളിയുടെ അവസാന നിമിഷത്തിൽ ഡിലിറ്റാണ് യുവന്റസിന്റെ മൂന്നാം ഗോൾ നേടിയത്. ഡിബാലയുടെ ബോളിൽ ഹെഡ് വെച്ചായിരുന്നു ഡിലിറ്റിന്റെ ഗോൾ‌.

ഈ വിജയത്തോടെ സീരി എയിൽ 22 മത്സരങ്ങളിൽ നിന്ന് യുവന്റസിന് 56 പോയന്റായി. 48 പോയന്റുമായി ഇന്റർ മിലാൻ രണ്ടാമതാണ്.

Advertisement