കേരള പ്രീമിയർ ലീഗിൽ കേരള പോലീസിന് ആദ്യ തോൽവി സമ്മാനിച്ച് എം എ കോളേജ്

- Advertisement -

കേരള പ്രീമിയർ ലീഗിലെ കേരള പോലീസിനാദ്യ പരാജയം. ഇന്ന് ഡോൺ ബോസ്കോയിൽ വെച്ച് നടന്ന മത്സരത്തിൽ എം എ കോളേജ് കോതമംഗലം ആണ് കേരളപോലീസിനെ തറപറ്റിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു എം എ കോളേജിന്റെ വിജയം. കളിയുടെ 30ആം മിനുട്ടിൽ അമൽ ദാസ്, 42ആം മിനുട്ടിൽ ദീപക് രാജ്, 54ആം മിനുട്ടിൽ ഫാജിൽ എന്നിവരാണ് എം എ കോളേജിനായി ഗോളുകൾ നേടിയത്.

നേരത്തെ കോട്ടപ്പടി സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ പോലീസിനെ സമനിലയിൽ തളയ്ക്കാനും എം എ കോളേജിനായിരുന്നു‌.
ഈജയത്തോടെ ഗ്രൂപ്പിൽ ഏഴു പോയന്റുമായി എം എ കോളേജ് ഒന്നാമത് എത്തി.

Advertisement