മിഖിതാര്യന് ഹാട്രിക്ക്, റോമയ്ക്ക് ഗംഭീര വിജയം

20201108 222235
- Advertisement -

സീരി എയിൽ റോമ അവരുടെ മികച്ച തുടക്കം തുടരുകയാണ്. ഇന്ന് ജെനോവയെയും റോമ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോമയുടെ വിജയം. റോമയുടെ താരമായി മാറിയത് മിഖിതാര്യനാണ്. മൂന്ന് ഗോളുകളും നേടിയത് താരം തന്നെ ആയിരുന്നു. 2012ന് ശേഷം മിഖിതാര്യൻ ആദ്യമായി നേടുന്ന ഹാട്രിക്കാണിത്. മുമ്പ് ശക്തറിനായി ഉക്രൈനിൽ കളിക്കുന്ന കാലത്തായിരുന്നു താരം അവസാനം ഹാട്രിക്ക് നേടിയത്.

45, 67, 85 മിനുട്ടുകളിൽ ആയിരുന്നു മിഖിതാര്യന്റെ ഗോളുകൾ. ജെനോവയ്ക്ക് വേണ്ടി പ്യജാക ആണ് ഗോൾ നേടിയത്. ഇന്നത്തെ ജയം റോമയെ യുവന്റസിനെയും മറികടന്ന മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു. 14 പോയിന്റാണ് റോമയ്ക്ക് ഏഴു മത്സരങ്ങളിൽ നിന്ന് ഉള്ളത്.

Advertisement