ആഴ്സണലിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ലീഗിൽ ഒന്നാമത്

മാഞ്ചസ്റ്റർ യുണൈറ്റഡ് പുരുഷ ടീം പ്രീമിയർ ലീഗിൽ ഇപ്പോഴും ആദ്യ പത്തിൽ ഇല്ലാ. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം അവരുടെ ലീഗിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. അതും ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ആഴ്സണലിനെ തോൽപ്പിച്ച് കൊണ്ട്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ആയിരുന്നു ലീഗിൽ ഇതുവരെ കളിച്ച എല്ലാ മത്സരവും വിജയിച്ചു നിൽക്കുന്ന ടീമായിരുന്നു ആഴ്സണൽ. അവരെയാണ് യുണൈറ്റഡ് ഇന്ന് വീഴ്ത്തിയത്.

മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. 20ൽ അധികം ഷോട്ടുകൾ തൊടുത്ത യുണൈറ്റഡിന് 83ആം മിനുട്ടിലാണ് വിജയ ഗോൾ ലഭിച്ചത്. എല്ലാ ടൂൺ ആണ് ഗോൾ നേടിയത്. ഈ വിജയത്തോടെ 16 പോയിന്റുമായി യുണൈറ്റഡ് ഒന്നാമത് എത്തി. 15 പോയിന്റുള്ള ആഴ്സണൽ ആണ് രണ്ടാമത്. ക്ലബ് തുടങ്ങി മൂന്ന് വർഷം മാത്രമെ ആയുള്ളൂ എങ്കിലും യുണൈറ്റഡ് വനിതാ ടീം ഇപ്പോൾ ഒരു ലോക നിലവാരമുള്ള ടീമായി മാറിയിരിക്കുകയാണ്.