1-3ൽ നിന്ന് 4-3ലേക്ക്!! റോമക്ക് എതിരെ യുവന്റസിന്റെ അത്ഭുത തിരിച്ചുവരവ്

Newsroom

20220110 005734
Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന കുറച്ച് ആഴ്ചകളായി അലെഗ്രിയുടെ യുവന്റസായി യുവന്റസ് മാറുന്നത് കാണാമായിരുന്നു. ഇന്ന് റോമിൽ നടന്ന ലീഗ് പോരാട്ടത്തിൽ 53ആം മിനുട്ടിൽ പെലെഗ്രിനിയുടെ ഗോൾ റോമയെ 3-1ന് മുന്നിൽ എത്തിച്ചപ്പോൾ റോമ വിജയത്തിലേക്ക് പോവുക ആണെന്നും അലെഗ്രിയുടെ യുവന്റസ് പഴയ യുവന്റസ് ആകില്ല എന്നും തോന്നിപ്പിച്ചു. എന്നാൽ അവിടെ നിന്ന് യുവന്റസ് തിരിച്ചടിച്ചു. 4-3ന്റെ വിജയം നേടി. അതും അവസാനം 10 മിനുട്ടിൽ അധികം 10 പേരുമായി കളിച്ചു കൊണ്ട്.

ഇന്ന് റോമിൽ ആവേശകരമായ മത്സരം ആണ് കാണാൻ കഴിഞ്ഞത്. 11ആം മിനുട്ടിൽ തന്നെ ടാമി അബ്രഹാമിലൂടെ റോമ ലീഡ് എടുത്തു. ഇതിന് 18ആം മിനുട്ടിൽ ഡിബാലയുടെ വക മറുപടി വന്നു. പിന്നീട് യുവന്റസ് പിറകോട്ട് പോവുകയും റോമ കളി നിയന്ത്രിക്കുകയും ചെയ്തു. 48ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള സ്ട്രൈക്കിൽ നിന്ന് മിഖിതാര്യൻ റോമയെ വീണ്ടും മുന്നിൽ എത്തിച്ചു. അതിനു ശേഷം 13ആം മിനുട്ടിൽ പെലെഗ്രിനിയുടെ ഫ്രീകിക്കും വലയിൽ എത്തിയതോടെ സ്കോദ് 3-1 എന്നായി. റോമ മൂന്ന് പോയിന്റ് ഉറപ്പിക്കും എന്ന് തോന്നിപ്പിച്ച നിമിഷം.

എന്നാൽ യുവന്റസ് തിരിച്ചടിച്ചു. 70ആം മിനുട്ടിൽ ലോകടെല്ലിയുടെ ഹെഡർ യുവന്റസിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. സ്കോർ 3-2. പിന്നാലെ 74ആം മിനുട്ടിൽ കുളുസവേസ്കിയുടെ ഗോൾ. സ്കോർ 3-3. അതിനു ശേഷം 77ആം മിനുട്ടിൽ ഡി ഷില്യോയുടെ ഗോൾ. യുവന്റസ് 4-3ന് മുന്നിൽ!!!

ഇവിടെയും നാടകീയത് തീർന്നില്ല. 77ആം മിനുട്ടിൽ ഡിലിറ്റിന് ചുവപ്പ് കാർഡും റോമക്ക് പെനാൾട്ടിയും. പക്ഷെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ റോമക്ക് ആയില്ല. പെലെഗ്രിനിയുടെ പെനാൾട്ടി ചെസ്നി തടഞ്ഞു‌. പിന്നീട് അവസാന മിനുട്ട് വരെ പൊരുതി യുവന്റസ് വിജയം ഉറപ്പാക്കുകയും ചെയ്തു.

ഈ വിജയത്തോടെ 21 മത്സരങ്ങളിൽ 38 പോയിന്റുമായി യുവന്റസ് ലീഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. റോമ 7ആം സ്ഥാനത്താണ്.