അബൂബക്കറിന്റെ ഇരട്ട ഗോൾ, കാമറൂണ് ആഫ്രിക്കൻ കപ്പ് ഓഫ് നാഷണിൽ വിജയ തുടക്കം

ആഫ്രിക്കൻ നേഷൻസ് കപ്പ ആതിഥേയരായ കാമറൂണ് വിജയ തുടക്കം. ഇന്ന് നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബർകിന ഫാസോയെ ആണ് കാമറൂൺ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാമറൂന്റെ വിജയം. അത്ര എളുപ്പമായിരുന്നില്ല കാമറൂന്റെ വിജയം. രണ്ട് പെനാൾട്ടികൾ വേണ്ടി വന്നു ഇന്ന് ആതിഥേയർക്ക് വിജയിക്കാൻ. 24ആം മിനുട്ടിൽ സാംഗ്രെയുടെ ഗോളിൽ ബർകിന ഫാസോ ആണ് ഇന്ന് ആദ്യം ലീഡ് എടുത്തത്.

എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് രണ്ട് പെനാൾട്ടികൾ കാമറൂന്റെ രക്ഷയ്ക്ക് എത്തി. 40ആം മിനുട്ടിലും 45ആം മിനുട്ടിലും അബൂബക്കർ എടുത്ത പെനാൾട്ടികൾ വലയിൽ എത്തി. ഇത് കാമറൂന്റെ വിജയം ഉറപ്പിച്ചു. എത്യോപ്യയും കാപെ വെർദെയും ആണ് കാമറൂന്റെ ഗ്രൂപ്പിലെ മറ്റു ടീമുകൾ.

Comments are closed.