നോട്ടിങ്ങ്ഹാം ഫോറസ്റ്റിനോട് തോറ്റ് ആഴ്സണൽ എഫ്എ കപ്പിൽ നിന്നും പുറത്ത്

Img 20220110 005606

നോട്ടിങ്ങ്ഹാം ഫോറസ്റ്റിനോട് തോറ്റ് ആഴ്സണൽ എഫ്എ കപ്പിൽ നിന്നും പുറത്തായി. മൂന്നാം റൗണ്ടിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണൽ പരാജയപ്പെട്ടത്. ഫോറസ്റ്റ് സ്ട്രൈക്കർ ലെവിസ് ഗ്രാബണിന്റെ 82ആം മിനുട്ടിലെ ഗോളാണ് ഫോറസ്റ്റിനെ ജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 26 വർഷത്തിൽ ഇത് രണ്ടാം തവണയാണ് ആഴ്സണൽ മൂന്നാം റൗണ്ടിൽ തോറ്റ് പുറത്താകുന്നത്. ഇതിന് മുൻപ് 2018ൽ ആഴ്സൺ വെങ്ങറിന്റെ അവസാന എഫ്എ കപ്പ് മത്സരത്തിലും പരാജയമായിരുന്നു ഫലം. 14തവണ എഫ്എ കപ്പ് ജേതാക്കളായ ആഴ്സണൽ അപ്രതീക്ഷിതമായായിരുന്നു ഇന്ന് പരാജയമേറ്റ് വാങ്ങിയത്.

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഗ്രബനായിരുന്നു ഫോറസ്റ്റ് ജയം നേടിയത്. റയാൻ യേറ്റ്സിന്റെ ക്രോസാണ് ഗ്രബൻ ആഴ്സണലിന്റെ വലയിലെത്തിച്ചത്. ഇന്ന് ഒരു ഷോട്ട് പോലും ഓൺ ടാർഗറ്റിലെത്തിക്കാൻ ആഴ്സണലിനായില്ല. ചാമ്പ്യൻഷിപ്പ് ടീമായ നോട്ടിങ്ങ്ഹാം ഫോറസ്റ്റ് ഇനി നാലാം റൗണ്ടിൽ ലെസ്റ്റർസിറ്റിയെയാണ് നേരിടുക.

Previous article1-3ൽ നിന്ന് 4-3ലേക്ക്!! റോമക്ക് എതിരെ യുവന്റസിന്റെ അത്ഭുത തിരിച്ചുവരവ്
Next article“ഹൈദരബാദ് എന്തായാലും പ്ലേ ഓഫിൽ ഉണ്ടാകും” എതിരാളികളെ പ്രശംസിച്ച് ഇവാൻ