റോമയ്ക്ക് വീണ്ടും വിജയമില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റോമയ്ക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില. ഇന്ന് സ്വന്തം ഹോം സ്റ്റേഡിയത്തിൽ കലിയരിയോടാണ് റോമ സമനില വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ യൂറോപ്പ ലീഗിലും റോമ സമനില വഴങ്ങിയിരുന്നു. ഇന്നത്തെ മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. കളിയുടെ 26ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു കലിയരിയുടെ ഗോൾ. ജാവോ പെഡ്രോ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു.

പക്ഷെ 5 മിനുട്ടിനകം ഒരു സെൽഫ് ഗോൾ റോമയെ തിരികെ സമനിലയിൽ എത്തിച്ചു. കെപിടെല്ലി ആണ് സെൽഫ് ഗോൾ നൽകിയത്. ഏഴു മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് റോമ ഇപ്പോൾ ഉള്ളത്.