ചുവപ്പ് കാർഡുകളുടെ റോം ഡെർബി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയിൽ ചരിത്ര പ്രാധാന്യമുള്ള റോം ഡെർബിയാണ് ഇന്ന് നടക്കുന്നത്. റോമിലെ ടീമുകളായ എ.എസ് റോമയും ലാസിയോയും സീരി എ യിൽ ഏറ്റുമുട്ടും. ബദ്ധ വൈരികളായ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരം കനക്കും. ചുവപ്പ് കാർഡ് കാണാത്ത റോം ഡെർബി വിരളമാണ്. കഴിഞ്ഞ നാല് മത്സരങ്ങളിലും ഒരു താരമെങ്കിലും മിനിമം ചുവപ്പ് കണ്ടു പുറത്ത് പോയിട്ടുണ്ട്.

കെൽറ്റിക്ക് – റെയ്ഞ്ചേഴ്‌സ് മത്സരം പോലെ തന്നെ കുപ്രസിദ്ദമാണ് റോം ഡെർബിയും. 2007, നു ശേഷം ഒരു ഹോം ഡെർബി മത്സരത്തിലും റോമാ ഗോളടിക്കാതിരുന്നിട്ടില്ല. കഴിഞ്ഞ പതിനൊന്നു മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് ലാസിയോയ്ക്ക് ജയിക്കാൻ സാധിച്ചത്.

149th സീരി എ ഡെർബിയാണ് ഇന്ന് നടക്കാൻ പോകുന്നത്. നിലവിലെ റോമാ കോച്ചായ ഡി ഫ്രാൻസിസ്‌കോ റോം ഡെർബിയിൽ പരാജയമറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് 6 .30 നാണു റോമയും ലാസിയോയും മാറ്റുരയ്ക്കുന്ന റോം ഡെർബി നടക്കുക.