ബാഴ്സലോണ ലെഗനെസിനെ അപമാനിച്ചില്ല എന്ന് ടെർ സ്റ്റേഗൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ മത്സരത്തിൽ ലെഗനസിനോട് പരാജയപ്പെട്ട ശേഷം ബാഴ്സലോണ താരങ്ങളുടെ പെരുമാറ്റം അപമാനകരമായിരുന്നു എന്ന ലെഗനസിന്റെ ആരോപണത്തിൽ ടെർ സ്റ്റേഗന്റെ മറുപടി. ബാഴ്സലോണ താരങ്ങൾ വിജയികളായ ലെഗനെസ് താരങ്ങൾക്ക് കൈ കൊടുക്കാൻ വരെ തയ്യാറായില്ല എന്ന ലെഗനസ് കീപ്പർ കുയാറിന്റെ ആരോപണങ്ങൾക്കാണ് ടെർ സ്റ്റേഗൻ മറുപടിയുമായി എത്തിയത്.

ലെഗൻസ് കീപ്പർ പറഞ്ഞത് പോലല്ല കാര്യങ്ങൾ എന്നും. ലെഗനസ് താരങ്ങളെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും ടെർ സ്റ്റേഗൻ പറഞ്ഞു. പരാജയം ദുഖമുണ്ടാക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് ഡ്രെസിംഗ് റൂമിലേക്ക് മടങ്ങാനാണ് ഞങ്ങൾ നോക്കിയത്. അത് സ്വാഭാവികമാണെന്നും ടെർ സ്റ്റേഗൻ പറഞ്ഞു. ലെഗനസിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നു എന്നും ടെർ സ്റ്റേഗൻ പറഞ്ഞു.