രോഹിത് കുമാർ ബെംഗളൂരു എഫ് സി വിട്ട് ഒഡീഷയിലേക്ക്

Newsroom

Picsart 24 05 11 11 06 24 792
Download the Fanport app now!
Appstore Badge
Google Play Badge 1

മിഡ്ഫീൽഡർ രോഹിത് കുമാർ ഇനി ഒഡീഷ എഫ് സിക്കായി കളിക്കും. 27കാരനായ താരം ബെംഗളൂരു എഫ് സി വിട്ട് ഒഡീഷയിൽ കരാർ ഒപ്പുവെച്ചതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാർ ആകും താരം ഒപ്പുവെക്കുക. 2021 മുതൽ രോഹിത് ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് വിട്ടായിരുന്നു രോഹിത് ബെംഗളൂരു എഫ് സിയിലെത്തിയത്.

രോഹിത് കുമാർ 24 05 11 11 06 44 077

കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ ബെംഗളൂരുവിന് വേണ്ടി കളിച്ചു എങ്കിലും കാര്യമായി തിളങ്ങാൻ രോഹിതിന് കഴിഞ്ഞിരുന്നില്ല. ബൈച്ചംഗ് ഭൂട്ടിയ ഫുട്ബോൾ സ്കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയർ ആരംഭിച്ചത്. 2013 ൽ ബി.സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015 ൽ ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായിരുന്നു. 2016 ൽ ഡ്യുറാൻഡ് കപ്പിനുള്ള സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

ശിവജിയൻസിനായി ഐ-ലീഗിൽ നടത്തിയ സുസ്ഥിര പ്രകടനങ്ങൾ അദ്ദേഹത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് എഫ്‌സി പൂനെ സിറ്റിയിലെത്താൻ സഹായിച്ചു. പുണെ സിറ്റിക്കായി രണ്ട് സീസണുകളിൽ നിന്ന് രണ്ട് ഗോളുകൾ കരസ്ഥമാക്കിയ അദ്ദേഹം ഐ‌എസ്‌എല്ലിന്റെ ആറാം സീസണിൽ ഹൈദരാബാദ് എഫ്‌സിയിലായിരുന്നു കളിച്ചത്‌‌. അവിടെ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

ഐ എസ് എല്ലിൽ ആകെ 82 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 6 ഗോളും ഒരു അസിസ്റ്റും ആകെ സംഭാവന ചെയ്തു.