യുവന്റസിൽ റംസിക്ക് ഇതിഹാസ ഷർട്ട് നമ്പർ, അണിയുക മാർകിസിയോയുടെ നമ്പർ

- Advertisement -

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിൽ എത്തിയ ആരോൺ റംസിയുടെ ജേഴ്സി നമ്പർ ഇനി 8. ജൂണിൽ ആഴ്സണലുമായുള്ള കരാർ അവസാനിച്ചതോടെയാണ് മധ്യനിര താരമായ റംസി ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയത്.

യുവന്റസ് ഇതിഹാസം ക്ലാഡിയോ മാർകിസിയോ അണിഞ്ഞ നമ്പറാണ് 8. “ഈ നമ്പർ ലഭ്യമാണ് എന്ന് അറിഞ്ഞപോൾ തന്നെ അത് വേണം എന്ന് ഞാൻ തീരുമാനിച്ചതാണ്. മാർകിസിയോയെ പോലൊരു താരം അണിഞ്ഞ നമ്പർ ആണ്. അദ്ദേഹം ചെയ്തത് പോലെ എനിക്ക് ഇവിടെ ചെയ്യാനായാൽ അത് വലിയ അഭിമാനം നൽകും” എന്നാണ് ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ റംസി പറഞ്ഞത്.

യുവന്റസിലേക്ക് വന്നത് ഏറെ അഭിമാനത്തോടെയാണ്, ചെൽസിയിൽ സാരി മികച്ച പ്രകടനമാണ് നടത്തിയത്, ടോപ്പ് ഫോറും 2 ഫൈനലുകളും കളിക്കുക എന്നത് ചെറിയ കാര്യമല്ല എന്നും ആഴ്സണൽ താരം കൂട്ടി ചേർത്തു. വെയിൽസ് ദേശീയ ടീം അംഗമാണ്‌ റംസി.

Advertisement