നാപോളിയുടെ പ്രതിരോധതാരം കലിദോ കൗലിബാലിയുടെ വിലക്ക് തുടരും. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ വിധിച്ച രണ്ടു മത്സരങ്ങളിലെ വിലക്കാണ് തുടരുക. ഈ വിധിക്കെതിരെ കൗലിബാലി അപ്പീൽ ചെയ്യുകയും കൗലിബാലി തന്നെ അപ്പീൽ കോർട്ടിന് മുന്നിൽ എത്തി മൊഴി കൊടുത്തിരുന്നു. നാപോളി – ഇന്റർ മിലാൻ മത്സരം കൗലിബാലിക്കെതിരായ വംശീയ അധിക്ഷേപത്തെ തുടർന്ന് വിവാദമായിരുന്നു.
ഇതേ തുടർന്ന് ഇന്റെരിനു രണ്ടു മത്സരങ്ങളിൽ സ്റ്റേഡിയം ബാനും വിധിച്ചിരുന്നു. മഞ്ഞക്കാർഡ് നൽകിയ റഫറിയെ അധിക്ഷേപിച്ചതിനാണ് ചുവപ്പ് കാർഡ് കണ്ടു കൗലിബാലി കളം വിട്ടത്. റഫറിയെ അപമാനിച്ചതിനാണ് കൗലിബാലിക്ക് വിലക്ക് വന്നത്. വംശീയാധിക്ഷേപം നേരിട്ടെങ്കിലും റഫറിക്കെതിരായ പെരുമാറ്റം ന്യായികരിക്കാനാകില്ല എന്നാണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം.