പി എസ് ജി വന്നാലും ജോസെ റോമ വിടില്ല

Newsroom

പി എസ് ജി ജോസെ മൗറീനോയെ പരിശീലകനാക്കി എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന വാർത്ത ടെലിഗ്രാഫ് ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ജോസെ റോമ വിടില്ല എന്ന് ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ജോസെ റോമയെ സ്നേഹിക്കുന്നു എന്നും അതുകൊണ്ട് തന്നെ ഏത് ഓഫർ വന്നാലും അദ്ദേഹം റോമ പരിശീലകൻ സ്ഥാനം ഒഴിയില്ല എന്നും ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. റോമയെ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരാക്കിയ ജോസെ ഇപ്പോൾ അടുത്ത സീസണായി ഒരുങ്ങുകയാണ്.
Img 20220605 000911
താൻ റോമയെ ഏറെ സ്നേഹിക്കുന്നു എന്നും ഈ ക്ലബിന്റെ ആരാധകനായി താൻ മാറിയെന്നും ജോസെ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ ജോസെ മൗറീനോ മെസ്സിയെയും എമ്പപ്പെയെയും നെയ്മറിനെയും പരിശീലിപ്പിക്കുന്നത് ആഗ്രഹിച്ച ഫുട്ബോൾ പ്രേമികളിൽ ജോസെ റോമയിൽ തുടരും എന്ന വാർത്ത ചെറിയ നിരാശ നൽകിയേക്കും.

പോചടീനോയെ പുറത്താക്കാൻ തീരുമാനുച്ച പി എസ് ജി പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ് ഇപ്പോൾ.