യുവന്റസിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മത്സരം കാണാൻ പോർച്ചുഗീസ് പ്രസിഡണ്ടും

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മത്സരം കാണാൻ പോർച്ചുഗീസ് പ്രസിഡണ്ടുമുണ്ടാകും. പാർമയ്‌ക്കെതിരായ യുവന്റസിന്റെ മത്സരത്തിലാണ് പോർച്ചുഗീസ് പ്രസിഡന്റ് അന്റോണിയോ കോസ്റ്റയെത്തുക. ഈ സീസണിൽ സീരി എ യിൽ തിരിച്ചെത്തിയ പാർമയാണ് യുവന്റസിന്റെ എതിരാളികൾ.

അപ്രതീക്ഷിതമായാണ് റയൽ മാഡ്രിഡിൽ നിന്നും റൊണാൾഡോ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിലേക്കെത്തുന്നത്. പോർച്ചുഗീസ് പ്രസിഡണ്ടിനോടൊപ്പം ഫുട്ബോള ലോകവും കാത്തിരിക്കുന്നത് റൊണാൾഡോയുടെ യുവന്റസിലെ ആദ്യ ഗോൾ കാണാനാണ്. സീസണിലെ മൂന്നാം മത്സരത്തിനാണ് ഇന്ന് യുവന്റസ് ഇറങ്ങിയത്. ആദ്യ മത്സരത്തിൽ ചീവോയെ 3-2 നും പിന്നീട് ലാസിയോയെ 2-0 വീണും യുവന്റസ് പരാജയപ്പെടുത്തിയിരുന്നു.

Previous articleഅരങ്ങേറ്റത്തിൽ ഗോളടിച്ച് നൈൻഗോളൻ, ഇന്റർ മിലാന് തകർപ്പൻ ജയം
Next articleഗോകുലത്തിന്റെ ഇർഷാദ്‌ ഇനി ഐലീഗ് ചാമ്പ്യന്മാർക്ക് കളിക്കും