ഗോകുലത്തിന്റെ ഇർഷാദ്‌ ഇനി ഐലീഗ് ചാമ്പ്യന്മാർക്ക് കളിക്കും

ഗോകുലം എഫ് സിയുടെ താരമായിരുന്ന മുഹമ്മദ് ഇർഷാദ് ഇനി ഐ-ലീഗ് ചാമ്പ്യന്മാർക്കായി കളിക്കും. നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് ആണ് ഇർഷാദിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ മിക്ക മത്സരങ്ങളിലുൻ ഗോകുലം എഫ്.സിയെ നയിച്ചതും ഇർഷാദ്‌ ആയിരുന്നു.

തിരൂർ സാറ്റ്‌ അക്കാഡമിയിലൂടെ വളർന്നു വന്ന താരമാണ് ഇർഷാദ്. സാറ്റിനായി കേരള പ്രീമിയർ ലീഗിൽ അടക്കം നിരവധി ടൂർണമെന്റുകളിൽ മുമ്പ് കളിച്ചിട്ടുണ്ട്. സർവീസസിന് വേണ്ടിയും മഹാരാഷ്ട്രയ്ക്ക് വേണ്ടും സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട്. ഡി.എസ്.കെ ശിവാജിയൻസ്, ഫത്തേഹ് ഹൈദരാബാദ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 2015 നാഷണൽ ഗെയിംസിൽ മഹാരാഷ്ടയ്ക്ക് വേണ്ടി കളിച്ച്  ടോപ്സ്കോറെർ പട്ടം സ്വന്തമാക്കിയ താരമാണ് ഈ തിരൂരുകാരൻ.

മിനേർവയിലേക്ക് ഇർഷാദിനെ എത്തിച്ചത്‌ കേരള ഫുട്ബോൾ ലൈവ് ആണ്.

Previous articleയുവന്റസിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മത്സരം കാണാൻ പോർച്ചുഗീസ് പ്രസിഡണ്ടും
Next articleതന്നെ കളിയാക്കാൻ ബാനർ വെച്ചവരെ ഗോളടിച്ചു കൊണ്ട് നേരിട്ട് നെയ്മർ