അരങ്ങേറ്റത്തിൽ ഗോളടിച്ച് നൈൻഗോളൻ, ഇന്റർ മിലാന് തകർപ്പൻ ജയം

സീരി എ യിൽ ഇന്റർ മിലാന് ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബൊളോഞ്ഞായെ ഇന്റർ മിലാൻ പരാജയപ്പെടുത്തിയത്. ഈ സീസണിലെ മിലാന്റെ ആദ്യ വിജയമാണിത്. തന്റെ ഇന്റർ മിലാൻ അരങ്ങേറ്റ മത്സരത്തിൽ ഗോളടിക്കാൻ റാഡ്‌ജ നൈൻഗോളന് സാധിച്ചു. അന്റോണിയോ കന്ദ്രിവാ, ഇവാൻ പെരിസിച്ച് എന്നിവരാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്.

അറുപത്തിയേഴാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. 12 യാർഡുകൾക്കപ്പുറത്ത് നിന്നും റാഡ്‌ജ നൈൻഗോളന്റെ മികച്ച ഷോട്ട് ഗോളായി മാറി. മുൻ റോമാ താരത്തിന് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. പെരിസിച്ചിന്റെ അസിസ്റ്റിൽ പകരക്കാരനായിയിറങ്ങിയ അന്റോണിയോ കന്ദ്രിവാ ഗോളടിച്ചു. മിനിട്ടുകൾക്ക് ശേഷം പെരിസിച്ച് ഇന്ററിന്റെ ലീഡുയർത്തി.

Previous articleആസ്റ്റൺ വില്ലയെ നാണംകെടുത്തി ഷെഫീൽഡ് യുണൈറ്റഡ്
Next articleയുവന്റസിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മത്സരം കാണാൻ പോർച്ചുഗീസ് പ്രസിഡണ്ടും