ഗബ്രിയേൽ സ്ലോനിനക്ക് ആയി റയൽ മാഡ്രിഡിന്റെ ആദ്യ ബിഡ് പരാജയപ്പെട്ടു

വലിയ ഭാവി പ്രവചിക്കപ്പെടുന്ന അമേരിക്കൻ യുവ ഗോൾകീപ്പർ ഗബ്രിയേൽ സ്ലൊനിനക്ക് ആയുള്ള റയൽ മാഡ്രിഡിന്റെ ആദ്യ ബിഡ് നിരസിക്കപ്പെട്ടു. 18കാരനായ താരത്തിനായി റയൽ മാഡ്രിഡ് ആദ്യ ഓഫർ ചികാഗോ ഫയർ നിരസിച്ചതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ അമേരിക്കൻ ക്ലബായ ചിക്കാഗോ ഫയറിന്റെ താരമാണ് സ്ലൊനിന. 2016 മുതൽ താരം ചിക്കാഗോ ഫയറിനൊപ്പം ഉണ്ട്.

2021ൽ ചിക്കാഗോയ്ക്ക് വേണ്ടി എം എൽ എസിലെ അരങ്ങേറ്റം നടത്തി. അന്ന് മുതൽ പല യൂറോപ്യൻ ക്ലബുകളും സ്ലൊനിനക്ക് പിറകെ ഉണ്ട്. റയലിനോട് ആർക്കും ‘നൊ’ പറയാൻ ആകില്ല എന്നും ചിക്കാഗോ ഫയറും റയൽ മാഡ്രിഡും തമ്മിൽ ഉടൻ ധാരണയിൽ എത്തും എന്നാണ് പ്രതീക്ഷ എന്നും താരത്തിന്റെ ഏജന്റായ ജെയ്മി ഗാർസിയ പറയുന്നു. നിരവധി ക്ലബുകളിൽ നിന്ന് ഓഫർ ഉണ്ടെങ്കിലും സ്ലൊനിന റയലിലേക്ക് പോകാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.