ബെൻസീമ അടുത്ത മത്സരം മുതൽ ഉണ്ടാകും എന്ന് ആഞ്ചലോട്ടി

ഇന്ന് എൽ ക്ലാസികോയിൽ കളിക്കാതിരുന്ന കരീം ബെൻസീമ അടുത്ത മത്സരം മുതൽ ടീമിൽ ഉണ്ടാകും എന്ന് പരിശീലകൻ ആഞ്ചലോട്ടി പറഞ്ഞു. ഇന്ന് ബാഴ്സലോണയോട് റയൽ മാഡ്രിഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ബെൻസീമയുടെ അഭാവം ടീമിൽ ഉണ്ടായിരുന്നു എന്ന് ആഞ്ചലോട്ടി പറഞ്ഞു. ബെൻസീമ ഒരു വലിയ താരം ആണെന്നും അദ്ദേഹത്തെ പോലെ ഒരു താരം കളിക്കുന്നില്ല എങ്കിൽ അഭാവം തീർച്ചയായും ഫീൽ ചെയ്യും എന്നും ആഞ്ചലോട്ടി പറഞ്ഞു.

അടുത്ത മത്സരത്തിൽ ക്ലബ് അമേരിക്കയെ ആണ് റയൽ മാഡ്രിഡ് നേരിടുക. അന്ന് ഒരി മണിക്കൂർ എങ്കിലും ബെൻസീമ കളത്തിൽ ഉണ്ടാകും. സൂപ്പർ കപ്പ് നടക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമെ ഉള്ളൂ എന്നത് കൊണ്ട് റയൽ മാഡ്രിഡ് പ്രധാന താരങ്ങളുടെ ഫിറ്റ്നെസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. യുവന്റസിനെ ഇറങ്ങുന്ന ടീം തന്നെ ആകും യുവേഫ സൂപ്പർ കപ്പിലും ഇറങ്ങുക എന്നും ആഞ്ചലോട്ടു ഇന്ന് പറഞ്ഞു.