പിർലോ യുവന്റസിലേക്ക് തിരികെ വരുന്നു

Juventus' midfielder Andrea Pirlo gestures during the Italian Serie A football match between Juventus and Fiorentina on April 29, 2015 at the "Juventus Stadium" in Turin. AFP PHOTO / MARCO BERTORELLO (Photo credit should read MARCO BERTORELLO/AFP/Getty Images)
- Advertisement -

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പിർലോ യുവന്റസ് ക്ലബിലേക്ക് തിരികെ വരുന്നു. പരിശീലകനായാകും പിർലോ തിരികെയെത്തുക. ഇപ്പോൾ UEDA പ്രൊ ലൈസൻസ് എടുക്കുന്ന പിർലോ ഈ കോഴ്സ് വിജയിച്ചു കഴിഞ്ഞാൽ യുവന്റസ് പരിശീലക ടീമിൽ ചേരും. യുവന്റസിന്റെ ഫസ്റ്റ് ടീം കോച്ചിംഗ് സംഘത്തിലോ അല്ലായെങ്കിൽ അണ്ടർ 23 ടീമിലോ ആകും ആദ്യം പിർലോയുടെ നിയമനം.

40കാരനായ പിർലോ വിരമിച്ചതിനു ശേഷം പരിശീലകനാവാനുള്ള ശ്രമത്തിലായിരുന്നു. അഞ്ച് വർഷം മുമ്പ് ആയിരുന്നു പിർലോ യുവന്റസ് വിട്ടത്. പിർലോയുടെ തിരിച്ചുവരവിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഒരു ഇന്റേൺഷിപ്പിനായി പിർലോ യുവന്റസിൽ മടങ്ങിയെത്തിയിരുന്നു.

Advertisement