“യൂറോപ്പയിൽ നിന്ന് പുറത്തായാലും സാരമില്ല, ഇന്റർ മിലാനെ നേരിടാൻ ഇറ്റലിയിലേക്കില്ല”

- Advertisement -

കൊറോണ വൈറസ് ഇറ്റലിയിൽ പടരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ നടക്കുന്ന യൂറോപ്പ ലീഗ് മത്സരം മാറ്റിവെക്കണം എന്ന സ്പാനിഷ് ക്ലബ് ഗെറ്റഫെയുടെ ആവശ്യം യുവേഫ തള്ളി. സ്റ്റേഡിയം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ആണ് യുവേഫ തീരുമാനിച്ചത്. ഇന്റർ മിലാനെയാണ് നാളെ ഗെറ്റാഫെ‌ നേരിടേണ്ടത്. എന്നാൽ ഇന്ററുമായി കളിക്കാൻ ഇറ്റലിയിലേക്ക് യാത്ര ചെയ്യില്ല എന്ന് ഗെറ്റഫെ അറിയിച്ചു.

ഇറ്റലിയിൽ സ്ഥിതിഗതികൾ ഇത്രയും രൂക്ഷമായ അവസ്ഥയിൽ ഇറ്റലിയിൽ കളി നടത്തുന്നത് പ്രതിഷേധാർഹമാണെന്നും ഗെറ്റഫെ അറിയിച്ചു. നാളെ മത്സരത്തിന് തങ്ങളുടെ ടീം മിലാനിലേക്ക് യാത്രയാകില്ല. ടീമിനെ തോൽപ്പിച്ചാലും യൂറോപ്പയിൽ നിന്ന് പുറത്താക്കിയാലും പ്രശ്നമില്ലായെന്നും ഗെറ്റാഫെ ഉടമകൾ പറഞ്ഞു. കളിക്കാരുടെയും മറ്റു ഒഫീഷ്യൽസിന്റെയും ആരോഗ്യം മാത്രമാണ് ഇപ്പോൾ പ്രധാനം എന്നും ക്ലബ് പറഞ്ഞു.

Advertisement