യുവന്റസ് ഈ സീസണിൽ മോശം പ്രകടനങ്ങൾ ആണ് നടത്തുന്നത് എങ്കിലും അത് പിർലോയുടെ ജോലിയെ ഇപ്പോൾ ബാധിക്കില്ല എന്ന് ഇറ്റാലിയൻ കായിക രംഗത്തെ പ്രമുഖ മാധ്യമ പ്രവർത്തകനായ ഡി മാർസിയോ പറയുന്നു. ബെനവെന്റോയോടും യുവന്റസ് സമനില വഴങ്ങിയതോടെ ലീഗിൽ നാലാം സ്ഥാനത്ത് ആയിരിക്കുകയാണ് യുവന്റസ്. എന്നാൽ ഒന്നോ രണ്ടോ മോശം ഫലങ്ങൾ പിർലോയുടെ ജോലിയെ ബാധിക്കില്ല എന്ന് ഡിമാർസിയോ പറഞ്ഞു.
യുവന്റസിന്റെ തീരുമാനം ആയിരുന്നുരു യുവ പരിശീലകനെ നിയമിക്കുക എന്നത്. അതിന് ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടാകും എന്ന് അവർക്ക് അറിയാം. അതുകൊണ്ട് തന്നെ അവർ പിർലോയ്ക്ക് ആവശ്യമായ സമയം നൽകുക തന്നെ ചെയ്യും. എന്ത് തന്നെ സംഭവിച്ചാലും ഈ സീസൺ അവസാനം വരെ പിർലോ തന്നെ പരിശീലകനായി തുടരും എന്നും അദ്ദേഹം പറഞ്ഞു








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)