പിർലോക്ക് യുവന്റസ് സമയം നൽകണം എന്ന് കന്നവാരോ

Andrea Pirlo 1024x576
- Advertisement -

യുവന്റസ് പരിശീലകൻ പിർലോയെ പുറത്താക്കാനുള്ള ചർച്ചകൾ സജീവമായിരിക്കെ പിർലോയ്ക്ക് പിന്തുണയുമായി ഇറ്റാലിയൻ ഇതിഹാസ താരം കന്നവാരോ. പിർളോയുടെ ആദ്യ സീസൺ മാതാണ് ഇത് എന്നും അദ്ദേഹത്തിന് കുറച്ചു കൂടെ സമയം നൽകണം എന്നും കന്നവാരോ പറഞ്ഞു. ഇപ്പോൾ പിർലോയുടെ യുവന്റസ് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ഭീഷണിയിൽ ആയി നിൽക്കുകയാണ്.

ഇന്ന് നാപോളിക്ക് എതിരായ മത്സരം പരാജയപ്പെട്ടാൽ പിർലോയെ പരിശീലക സ്ഥാനത്തു നിന്നു മാറ്റും എന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ അങ്ങനെ ചെയ്താൽ അത് രണ്ട് തെറ്റുകൾ ആകും എന്ന് കന്നവാരോ പറയുന്നു. പിർലോയ്ക്ക് പരിചയസമ്പത്ത് പരിശീലകൻ ഇല്ല എന്നത് നേരത്തെ തന്നെ യുവന്റസിന് അറിയാവുന്ന കാര്യമാണ് എന്നിട്ടും അധികം സമയം അദ്ദേഹത്തിന് നൽകാത്തത് ശരിയല്ല കന്നവാരോ പറഞ്ഞു.

എന്തായാലും ഈ സീസൺ അവസാനിക്കാൻ ഇനിയും സമയം ഉണ്ട് എന്നും അത് കഴിഞ്ഞ് മാത്രം തീരുമാനം എടുക്കാം എന്നും അദ്ദേഹം പറഞ്ഞു.

Advertisement