തന്നെ വിശ്വസിച്ച് ഈ അവസരം തന്ന ക്യാപ്റ്റന് നന്ദി – ഫകര്‍ സമന്‍

പാക്കിസ്ഥാന് വേണ്ടി നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം ആണ് ഫകര്‍ സമന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ പുറത്തെടുത്തത്. പരമ്പരയില്‍ ടീമിന് വേണ്ടി നിര്‍‍ണ്ണായക പ്രകടനം നേടുവാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ഫകര്‍ സമന്‍ പറഞ്ഞു.

തനിക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി മോശം സമയമായിരുന്നുവെന്നും അധികം റണ്‍സ് കണ്ടെത്താനായില്ലെങ്കിലും തന്നെ വിശ്വസിച്ച് അവസരങ്ങള്‍ തന്ന ക്യാപ്റ്റന് നന്ദി അറിയിക്കുകയാണെന്നും ഫകര്‍ സമന്‍ പറഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം എട്ട് റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം മത്സരത്തില്‍ 193 റണ്‍സാണ് ഫകര്‍ സമന്‍ നേടിയത്. ടീമിനെ അന്ന് താരത്തിന് വിജയത്തിലേക്ക് നയിക്കാനായില്ലെങ്കിലും ഇന്ന് 101 റണ്‍സ് നേടി പാക്കിസ്ഥാന് മികച്ച സ്കോര്‍ ഒരുക്കുവാന്‍ സമന് സാധിച്ചു.