ചെൽസിയിലേക്ക് പോയ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിന് പകരക്കാരനായാണ് പോളിഷ് താരം ക്രിസ്റ്റോഫ് പിയാറ്റെക്ക് ജെനോവയിൽ നിന്നും മിലാനിലേക്ക് എത്തിയത്. ജെനോവയിലെ തകർപ്പൻ ഫോമ മിലാനിലും തുടരുകയാണ് താരം. ഗോളടി നിർത്താൻ കഴിയാത്ത പിയാറ്റെക്ക് ഇറ്റലിയിൽ അത്ഭുതങ്ങൾ തുടരുകയാണ്. ഇന്നലെ അറ്റലാന്റക്കെതിരെ ഇരട്ട ഗോളുകളാണ് പിയാറ്റെക്ക് നേടിയത്. മിലാനിലെ ഗോളുകളുടെ എണ്ണം ആറായി പിയാറ്റെക്ക് ഉയർത്തി.
ഇത് മിലാനിൽ പുതിയൊരു ചരിത്രമാണ്. 310 മിനുട്ട് പ്ലെയിങ് ടൈമിലാണ് യുവതാരം ആറ് ഗോളുകൾ നേടിയത്. സൂപ്പർ താരം മരിയോ ബലോട്ടെലിക്ക് 433 മിനുട്ടു വേണ്ടി വന്നു ഈ നേട്ടം സ്വന്തമാക്കാൻ. പതിനെട്ട് അറ്റെംറ്റുകളിൽ നിന്നുമാണ് ഈ നേട്ടം പിയാറ്റെക്ക് നേടിയതെന്നത് പോളിഷ് താരത്തിലെ ക്ലിനിക്കൽ അറ്റാക്കറെ നമുക്ക് കാട്ടിത്തരുന്നുണ്ട്.