പെനാൽറ്റിയിൽ പിഴയ്ക്കുന്ന ലയണൽ മെസ്സി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലാ ലീഗയിൽ വിജയക്കുതിപ്പ് തുടരുകയാണ് ബാഴ്‌സലോണ. എതിരാളികളെ ഏറെ പിന്നിലാക്കി കിരീടത്തോട് അടുക്കുകയാണ് ബാഴ്‌സലോണ. ഇന്നലെ ലയണൽ മെസ്സിയുടെ പെനാൽറ്റിയിൽ ആണ് ബാഴ്‌സ ഇന്ന് ജയിച്ച് കയറിയത്. പക്ഷേ മത്സരത്തിലെ മറ്റൊരു പെനാൽറ്റി മെസ്സി നഷ്ടമാക്കിയിരുന്നു. ഇതാദ്യമായി അല്ല മെസ്സിക്ക് പെനാൽറ്റി പിഴയ്ക്കുന്നത്. റയൽ വയ്യഡോളിഡിന്റെ ഗോൾകീപ്പറും മുൻ ബാഴ്‌സലോണ താരവുമായ ജോർദി മെസിപ്പ് ഇന്നലെ മികച്ച ഫോമിലായിരുന്നു.

മെസ്സിയും പെനാൽറ്റികളും തമ്മിലുള്ള ഇരുപ്പുവശം അത്രക്ക് നല്ലതല്ല. ലാ ലീഗയിൽ 62 പെനാൽറ്റി കിക്കെടുത്ത എടുത്ത മെസ്സി 12 എണ്ണം ലക്ഷ്യത്തിൽ എത്തിക്കാനാവാതെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ലാ ലീഗയിൽ അഞ്ചിൽ ഒന്നെന്ന കണക്കിൽ പെനാൽറ്റികൾ മെസ്സി നഷ്ടപ്പെടുത്തി. എല്ലാ മത്സരങ്ങളുടെയും കണക്ക് എടുക്കുമ്പോൾ 86 പെനാൽറ്റികൾ എടുത്ത മെസ്സി 20 പെനാൽറ്റികൾ മാത്രമാണ് നഷ്ടമാക്കിയത്.