ജേഴ്സി ശാപം മാറ്റാൻ പിയറ്റെക് ഇനി മിലാന്റെ നമ്പർ 9!!

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഏഴാം നമ്പർ പോലെയാണ് മിലാനിൽ 9ആം നമ്പർ. പണ്ട് പല ഇതിഹാങ്ങളും അണിഞ്ഞ എന്നാൽ ഇന്ന് അണിയുന്നവർക്ക് ഒക്കെ പിഴക്കുന്ന ഒരു നമ്പർ. ഫിലിപ്പ്പ്പ് ഇൻസാഗിക്ക് ശേഷം മിലാനിൽ 9ആം നമ്പർ അണിഞ്ഞ ആരും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. ആ നമ്പർ ഇപ്പോൾ മിലാന്റെ സ്ട്രൈക്കർ പിയറ്റെകിന് ലഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ സീസൺ പകുതിക്ക് മിലാനിൽ എത്തിയ പിയറ്റെക് ഇതുവരെ 19ആം നമ്പർ ജേഴ്സി ആയിരുന്നു അണിഞ്ഞിരുന്നത്. ആ ജേഴ്സിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ പിയറ്റെക്കിന് ആവുകയും ചെയ്തിരുന്നു. ടീമിൽ എത്തിയപ്പോൾ തന്നെ പിയറ്റെക്ക് 9ആം നമ്പർ ജേഴ്സിക്ക് ചോദിച്ചിരുന്നു എങ്കിലും അത് കളിച്ച് നേടണമെന്നായിരുന്നു മിലാന്റെ മറുപടി.

മുമ്പ് ജോർജ് വിയ, പാട്രിക് ക്ലുയിവേർട്ട്, ഇൻസാഗി, വാൻ ബെസ്റ്റൻ, പപിൻ തുടങ്ങി അണിഞ്ഞവരെല്ലാം തിളങ്ങിയ നമ്പറാണിത്. എന്നാൽ ഇൻസാഗിക്ക് ശേഷം അണിഞ്ഞ ഡെസ്റ്റ്രോ, അലോൺസോ, ഹിഗ്വയിൻ എന്നിവരൊക്കെ ഒമ്പതാം നമ്പറിൽ പരാജയമായിരുന്നു.

Previous articleലുകാകുവിന് വേണ്ടി ഇന്റർ മിലാൻ ഇംഗ്ലണ്ടിൽ
Next articleചെന്നൈ സിറ്റിയുടെ വിങ്ങർ എഫ് സി ഗോവയിൽ