ലുകാകുവിന് വേണ്ടി ഇന്റർ മിലാൻ ഇംഗ്ലണ്ടിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യം പ്രകടിപ്പിച്ച ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകുവിനെ സ്വന്തമാക്കാനായി ഇന്റർ മിലാൻ ഇംഗ്ലണ്ടിൽ. ക്ലബ് ബോർഡുമായി ചർച്ചകൾ നടത്താനാണ് ഇന്റർ മിലാൻ എത്തിയിരിക്കുന്നത്. ഈ ആഴ്ച തന്നെ ചർച്ചകൾ പൂർത്തിയാക്കി ലുകാകുവിനെ സ്വന്തമാക്കാൻ ആണ് ഇന്റർ ശ്രമിക്കുന്നത്.

നേരത്തെ ഇറ്റലിയിൽ കളിക്കാൻ ആഗ്രഹമുണ്ട് എന്ന് ലുകാകു തന്നെ പറഞ്ഞിരുന്നു. ഇക്കാർഡിയെ വിറ്റു കൊണ്ട് ലുകാകുവിനെ ക്ലബിന്റെ ഒന്നാം സ്ട്രൈക്കർ ആക്കാൻ ആണ് ഇന്റർ മിലാൻ ആഗ്രഹിക്കുന്നത്. രണ്ട് വർഷം മുമ്പ് മൗറീനോ വൻ തുകയ്ക്ക് ക്ലബിലേക്ക് എത്തിച്ച ലുകാകുവിന് ഇത്ര കാലമായിട്ടും മാഞ്ചസ്റ്ററിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആയിരുന്നില്ല.

ഇന്റർ മാത്രമല്ല യുവന്റ്സ്, എ സി മിലാൻ എന്നിവരും ലുകാകുവിനായി രംഗത്തുള്ളതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഓസ്ട്രേലിയയിലാണ്.

Previous articleപ്രതീക്ഷിച്ചതിലും മുമ്പ് ബെല്ലറിൻ കളിക്കളത്തിലേക്കു മടങ്ങും
Next articleജേഴ്സി ശാപം മാറ്റാൻ പിയറ്റെക് ഇനി മിലാന്റെ നമ്പർ 9!!