ചെന്നൈ സിറ്റിയുടെ വിങ്ങർ എഫ് സി ഗോവയിൽ

ചെന്നൈ സിറ്റിയുടെ അലക്സാണ്ടർ റൊമാരിയോ യേശുരാജ് ഇനി എഫ് സി ഗോവയിൽ. ചെന്നൈ സിറ്റിക്ക് ട്രാൻസ്ഫർ തുക നൽകിക്കൊണ്ടാണ് യേശുരാജിനെ എഫ് സി ഗോവ സ്വന്തമാക്കിയത്. താരം മൂന്നു വർഷത്തെ കരാർ ആണ് ഗോവയിൽ ഒപ്പിവെച്ചത്. റൈറ്റ് വിങ്ങറായ യേശുരാജ് കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.

2017 മുതൽ ചെന്നൈയിനിൽ ഇല്ല യേശുരാജ് രണ്ട് ഐലീഗ് സീസണുകളിലായി 34 മത്സരങ്ങൾ ചെന്നൈക്കായി കളിച്ചിട്ടുണ്ട്. 22കാരനായ താരം ഐലീഗിൽ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. എഫ് സി ഗോവയിൽ എത്തിയ യേശുരാജ് ഈ സീസണിൽ ലോണിൽ പോകാനാണ് സാധ്യത. മോഹൻ ബഗാൻ ആകും യേശുരാജിനെ ലോണിൽ സ്വന്തമാക്കുക.

Previous articleജേഴ്സി ശാപം മാറ്റാൻ പിയറ്റെക് ഇനി മിലാന്റെ നമ്പർ 9!!
Next articleസെമിഫൈനലിന് ഖവാജക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ