പെരിസിച് ഇന്റർ മിലാനിൽ തന്നെ തുടരാൻ സാധ്യത

ഇന്റർ മിലാന്റെ വിങ്ങറായ ഇവാൻ പെരൊസിചിന്റെ കരാർ ക്ലബ് പുതുക്കും. 2024വരെയുള്ള കരാർ പെരിസിച് ഒപ്പുവെക്കും എന്നാണ് സൂചനകൾ. 5 മില്യൺ വേതനം ലഭിക്കുന്ന കരാർ ഇന്റർ മിലാൻ താരത്തിന് മുന്നിൽ വെച്ചിട്ടുണ്ട്‌ ഈ കരാർ താരം അംഗീകരിച്ചേക്കും. പെരിസിചിന്റെ വലിയ സുഹൃത്തായ ബ്രൊസോവിച് ആണ് പെരിസിചിനെ ഇന്ററിൽ നിർത്താൻ ക്ലബിനെ കാര്യമായി സഹായിക്കുന്നത് എന്നും വാർത്തകൾ ഉണ്ട്.

കഴിഞ്ഞ സീസണിലെ ഇന്ററിന്റെ ലീഗ് കിരീട നേട്ടത്തിൽ വലിയ പങ്കു വഹിച്ചിട്ടുള്ള താരമാണ് പെരിസിച്. മുമ്പ് ഇന്റർ മിലാൻ വിട്ട് ലോണിൽ ബയേണിൽ ചെന്ന് അവിടെയും നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ വിങ്ങർക്ക് ആയിരുന്നു. 2015ൽ ആയിരുന്നു പെരിസിച് ഇന്റർ മിലാനിൽ എത്തിയത്. ഇതുവരെ അവർക്കായി 250 മത്സരങ്ങൾ കളിക്കാനും 50ൽ അധികം ഗോൾ നേടാനും താരത്തിനായിട്ടുണ്ട്.