സന്തോഷ് ട്രോഫി കിരീടം നേടിയാൽ കേരള ടീമിന് ഒരു കോടി പാരിതോഷികം

ഇന്ന് സന്തോഷ് ട്രോഫി കിരീടത്തിൽ കേരളം മുത്തമിടുക ആണെങ്കിൽ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികമായി നൽകും എന്ന് പ്രമുഖ വ്യവസായി ശംഷീർ വയലിൽ. അദ്ദേഹം ഇന്ന് ട്വിറ്റർ വഴിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്ന് രാത്രി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ കേരളം ബംഗാളിനെ നേരിടാൻ ഇരിക്കുകയാണ്. ടീമിന് ഇന്ന് എല്ലാ ഭാവുകങ്ങളും നേർന്നതിന് ശേഷമായിരുന്നു ശംഷീർ വയലിന്റെ പ്രഖ്യാപനം.

യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി പി എസ് ഹെൽത്കെയറിന്റെ മാനേജിങ് ഡയറക്ടർ ആണ് ശംഷീർ.

Comments are closed.